Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ukraine War

റഷ്യൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിനിടെ ആയിരത്തിലധികം ഡ്രോണുകൾ തൊടുത്ത് യുക്രെയ്ന്‍റെ ആക്രമണം

മോസ്കോ: റഷ്യൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിനിടെ കനത്ത ഡ്രോൺ ആക്രമണവുമായി യുക്രെയ്ൻ. മൂന്നു ദിവസം നീണ്ട വോട്ടെടുപ്പ് അവസാനിച്ച ഞായറാഴ്ച യുക്രെയ്ൻ സേന തൊടുത്ത ആയിരത്തിലധികം ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യ അറിയിച്ചു. ഇതിൽ 450 ഡ്രോണുകൾ തലസ്ഥാനമായ മോസ്കോയെയാണ് ലക്ഷ്യമിട്ടത്.

യുക്രെയ്ൻ നടത്തിയതിൽവച്ച് ഏറ്റവും വലിയ ഡ്രോൺ ആക്രമണമായിരുന്നു ഇതെന്നും തെരഞ്ഞെടുപ്പ് തടസപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും മോസ്കോ മേയർ സെർഗി സോബ്യാനിൽ പറഞ്ഞു.

മോസ്കോ മേഖലയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യാ അധിനിവേശ യുക്രെയ്ൻ പ്രദേശമായ ഖേർസണിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അടക്കം മറ്റു രണ്ടുപേരും കൊല്ലപ്പെട്ടു.

മോസ്കോയിലെ എണ്ണശുദ്ധീകരണ ശാലയിൻ വലിയ നാശനഷ്ടമുണ്ടായി. 21 നില കെട്ടിടത്തിനു തീപിടിച്ചതിനെത്തുടർന്ന് നാനൂറു പേരെ ഒഴിപ്പിച്ചു മാറ്റി.

ഇതിനിടെ, റഷ്യൻ പാർലമെന്‍റിന്‍റെ അധോസഭയായ ഡ്യൂമയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കാര്യമായ തടസങ്ങളുണ്ടായില്ല. ഓൺലൈൻ വോട്ടിംഗ് സംവിധാനത്തിനു നേർക്ക് ശനിയാഴ്ച സൈബർ ആക്രമണം ഉണ്ടായതായി റഷ്യ അറിയിച്ചിരുന്നു. ആക്രമണത്തിൽ പങ്കില്ലെന്ന് യുക്രെയ്ൻ പ്രതികരിച്ചു.

പ്രസിഡന്‍റ് വ്ലാദിമിർ പുടിനെ പിന്തുണയ്ക്കുന്ന യുണൈറ്റഡ് റഷ്യ പാർട്ടി പാർലമെന്‍റിൽ ഭൂരിപക്ഷം നിലനിർത്തുമെന്നാണ് ഏല്ലാവരും പ്രതീക്ഷിക്കുന്നത്. യുക്രെയ്ൻ അധിനിവേശത്തെ എതിർക്കുന്ന സ്ഥാനാർഥികളെ വിലക്കിയിരുന്നു.

യുക്രെയ്ൻ അധിനിവേശം ആരംഭിച്ചശേഷം റഷ്യയിലെ ആദ്യ പാർലമെന്‍റ് തെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പു വിജയം യുദ്ധത്തിനുള്ള ജനപിന്തുണയായി പുടിൻ ചിത്രീകരിച്ചേക്കും.

International

കരിങ്കടലിൽ വെടി നിർത്താനില്ലെന്ന് റഷ്യ; അന്താരാഷ്‌ട്ര വിപണിയിൽ ഭക്ഷ്യ വില കുറയില്ല

 മോസ്കോ: കരിങ്കടലിൽ കപ്പൽ ഗതാഗതം തടസപ്പെടാതിരിക്കാൻ യുക്രെയ്നുമായി വെടിനിർത്തലുണ്ടാക്കാനുള്ള നിർദേശം റഷ്യ തള്ളി. യുക്രെയ്നു താത്കാലിക ആശ്വാസം ലഭിക്കുന്ന ഇത്തരം നടപടികൾക്കില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സാക്കറോവ വ്യക്തമാക്കി.
അടുത്തകാലത്ത് റഷ്യയും യുക്രെയ്നും കരിങ്കടലിലെ വാണിജ്യ കപ്പലുകൾക്ക് നേർക്ക് ആക്രമണം വർധിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ധാന്യ ഉത്പാദകരായ റഷ്യയുടെയും യുക്രെയ്ന്‍റെയും ഇത്തരം നടപടികൾ അന്താരാഷ്‌ട്ര വിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയരാൻ കാരണമായി.
ഇതൊഴിവാക്കാൻ കരിങ്കടലിൽ വെടിനിർത്തലുണ്ടാക്കാമെന്ന നിർദേശം തുർക്കി മുന്നോട്ടുവച്ചതായി അവിടുത്തെ വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ അറിയിച്ചു. എന്നാൽ ഇത്തരം നിർദേശം ലഭിച്ചിട്ടില്ലെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രാലയം വക്താവ് മരിയ സാക്കറോവ പ്രതികരിച്ചത്.
വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്ന യുക്രെയ്ന്‍റെ നടപടി ഭീകരാക്രമണം ആണെന്നും മരിയ ആരോപിച്ചു. അതേസയം റഷ്യൻ സേന വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നതിനെക്കുറിച്ച് പരാമർശിച്ചില്ല.
2022-23 കാലയളവിൽ തുർക്കിയുടെ മധ്യസ്ഥതിയൽ റഷ്യയും യുക്രെയ്നും കരിങ്കടലിൽ വെടിനിർത്തിയിരുന്നു.

Business

റ​​ഷ്യ​​ൻ ഓ​​യി​​ൽ ഇ​​റ​​ക്കു​​മ​​തി കു​​റ​​ഞ്ഞേ​​ക്കും

ന്യൂ​​ഡ​​ൽ​​ഹി: ജ​​നു​​വ​​രി​​യി​​ൽ റ​​ഷ്യ​​യി​​ൽ​​നി​​ന്ന് അ​​സം​​സ്കൃ​​ത എ​​ണ്ണ​​യു​​ടെ ഇ​​റ​​ക്കു​​മ​​തി പ്ര​​തീ​​ക്ഷി​​ക്കു​​ന്നി​​ല്ലെ​​ന്ന് റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. ഈ ​​നീ​​ക്കം ഇ​​ന്ത്യ​​യു​​ടെ റ​​ഷ്യ​​ൻ എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി​​യെ വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യി​​ലെ​​ത്തി​​ച്ചേ​​ക്കും.

റ​​ഷ്യ​​ൻ എ​​ണ്ണ വാ​​ങ്ങു​​ന്ന​​ത് തു​​ട​​ർ​​ന്നാ​​ൽ യു​​എ​​സി​​ലേ​​ക്കു​​ള്ള ഇ​​ന്ത്യ​​ൻ ഇ​​റ​​ക്കു​​മ​​തി​​ക​​ൾ​​ക്ക് തീ​​രു​​വ വീ​​ണ്ടും ഉ​​യ​​ർ​​ത്തു​​മെ​​ന്ന് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​രു​​ന്നു. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ റി​​ഫൈ​​നിം​​ഗ് കോം​​പ്ല​​ക്സി​​ന്‍റെ ന​​ട​​ത്തി​​പ്പു​​കാ​​രും ക​​ഴി​​ഞ്ഞ വ​​ർ​​ഷം റ​​ഷ്യ​​ൻ അ​​സം​​സ്കൃ​​ത എ​​ണ്ണ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ വാ​​ങ്ങ​​ലു​​കാ​​രു​​മാ​​യ റി​​ല​​യ​​ൻ​​സി​​ന്‍റെ പ്ര​​സ്താ​​വ​​ന വ​​ന്ന​​ത്.

ക​​ഴി​​ഞ്ഞ മൂ​​ന്നാ​​ഴ്ച​​യാ​​യി റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സി​​ന്‍റെ ജാം​​ന​​ഗ​​റി​​ലെ റി​​ഫൈ​​ന​​റി​​യി​​ൽ റ​​ഷ്യ​​ൻ എ​​ണ്ണ​​യു​​ടെ ച​​ര​​ക്കു​​ക​​ളൊ​​ന്നും എ​​ത്തി​​യി​​ട്ടി​​ല്ല. കൂ​​ടാ​​തെ, ജ​​നു​​വ​​രി മാ​​സ​​ത്തി​​ൽ റ​​ഷ്യ​​ൻ എ​​ണ്ണ​​യു​​ടെ വി​​ത​​ര​​ണ​​മൊ​​ന്നും ക​​ന്പ​​നി പ്ര​​തീ​​ക്ഷി​​ക്കു​​ന്നു​​മി​​ല്ല. എ​​ക്സി​​ൽ പോ​​സ്റ്റ് ചെ​​യ്ത പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​യു​​ന്നു.

റ​​ഷ്യ​​ൻ അ​​സം​​സ്കൃ​​ത എ​​ണ്ണ​​യു​​മാ​​യി മൂ​​ന്നു ക​​പ്പ​​ലു​​ക​​ൾ റി​​ല​​ൻ​​സി​​ന്‍റെ ജാം​​ന​​ഗ​​റി​​ലെ റി​​ഫൈ​​ന​​റി ല​​ക്ഷ്യ​​മാ​​ക്കി നീ​​ങ്ങു​​ന്നു​​ണ്ടെ​​ന്ന് ക​​ഴി​​ഞ്ഞ​​യി​​ടെ വ​​ന്ന മാ​​ധ്യ​​മ റി​​പ്പോ​​ർ​​ട്ടി​​നെ ത​​ള്ളു​​ന്ന​​താ​​ണ് പ്ര​​സ്താവ​​ന.

2022ൽ യു​​ക്രെ​​യ്ൻ യു​​ദ്ധം ആ​​രം​​ഭി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഡി​​സ്കൗ​​ണ്ട് നി​​ര​​ക്കി​​ൽ ക​​ട​​ൽ​​മാ​​ർ​​ഗം വ​​രു​​ന്ന അ​​സം​​സ്കൃ​​ത എ​​ണ്ണ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ വാ​​ങ്ങ​​ലു​​കാ​​രി ഇ​​ന്ത്യ മാ​​റി. ഈ ​​എ​​ണ്ണ വാ​​ങ്ങ​​ൽ പാ​​ശ്ചാ​​ത്യ​​രാ​​ജ്യ​​ങ്ങ​​ളു​​ടെ ക​​ടു​​ത്ത എ​​തി​​ർ​​പ്പി​​നു കാ​​ര​​ണ​​മാ​​യി. റ​​ഷ്യ​​യു​​ടെ എ​​ണ്ണ വ​​രു​​മാ​​നം യു​​ദ്ധ​​ത്തി​​നാ​​യി വി​​നി​​യോ​​ഗി​​ക്കു​​ക​​യാ​​ണെ​​ന്ന് അ​​വ​​ർ വാ​​ദി​​ക്കു​​ന്ന​​ത്. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് റ​​ഷ്യ​​യു​​ടെ ഉൗ​​ർ​​ജ മേ​​ഖ​​ല​​യ്ക്കു​​മേ​​ൽ ഉ​​പ​​രോ​​ധ​​വും ഏ​​ർ​​പ്പെ​​ടുത്തി.

ഇ​​ന്ത്യ വ​​ൻ​​തോ​​തി​​ൽ റ​​ഷ്യ​​ൻ ഓ​​യി​​ൽ വാ​​ങ്ങു​​ന്ന​​തി​​നു​​ള്ള ശി​​ക്ഷ​​യാ​​യി ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​ന്ത്യൻ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ 50 ശ​​ത​​മാ​​ന​​മാ​​യി വ​​ർ​​ധി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു. നി​​ല​​വി​​ൽ ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ഒ​​രു വ്യാ​​പാ​​ര​​ക​​രാ​​റി​​നു​​ള്ള ച​​ർ​​ച്ച​​യി​​ലാ​​ണ്. എ​​ന്നാ​​ൽ, ക​​ടു​​ത്ത ത​​ർ​​ക്ക​​ങ്ങ​​ൾ മൂ​​ലം ക​​രാ​​ർ പ്ര​​ബ​​ല്യ​​ത്തി​​ലെ​​ത്തി​​ക്കാ​​നാ​​കു​​ന്നി​​ല്ല.

യു​​എ​​സു​​മാ​​യി ഒ​​രു വ്യാ​​പാ​​ര ക​​രാ​​റി​​ൽ ഏ​​ർ​​പ്പെ​​ടാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ൽ ഇ​​ന്ത്യ​​യു​​ടെ റ​​ഷ്യ​​ൻ അ​​സം​​സ്കൃ​​ത എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി പ്ര​​തി​​ദി​​നം ഒ​​രു മി​​ല്യ​​ണ്‍ ബാ​​ര​​ലി​​ലേ​​ക്ക് കുറയാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ണ്ട്.

യു​​എ​​സി​​ന്‍റെ​​യും യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ന്‍റെ​​യും ക​​ടു​​ത്ത ഉ​​പ​​രോ​​ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന് റ​​ഷ്യ​​യി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള എ​​ണ്ണ ഒ​​ഴു​​ക്കി​​നെ മ​​ന്ദ​​ഗ​​തി​​യി​​ലാ​​ക്കി. കെ​​പ്ല​​റി​​ൽ​​നി​​ന്നു​​ള്ള ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഡി​​സം​​ബ​​റി​​ൽ പ്ര​​തി​​ദി​​നം 12 ല​​ക്ഷം ബാ​​ര​​ലി​​ലെ​​ത്തി. മൂ​​ന്നു വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ര​​ക്കാ​​ണി​​ത്. ജൂ​​ണി​​ൽ ഇ​​ത് പ്ര​​തി​​ദി​​നം 20 ല​​ക്ഷം ബാ​​ര​​ലെ​​ന്ന ഉ​​യ​​ർ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു. ഇ​​തി​​ൽ​​നി​​ന്ന് 40 ശ​​ത​​മാ​​നം കു​​റ​​വാ​​ണു​​ണ്ടാ​​യ​​ത്.

റി​​ല​​യ​​ൻ​​സ് വാ​​ങ്ങ​​ൽ നി​​ർ​​ത്തി​​വ​​ച്ച​​തോ​​ടെ ജ​​നു​​വ​​രി​​യി​​ൽ റ​​ഷ്യ​​ൻ എ​​ണ്ണ​​യു​​ടെ ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള വി​​ത​​ര​​ണം റ​​ഷ്യ​​യു​​ടെ പി​​ന്തു​​ണ​​യു​​ള്ള ന​​യാ​​ര എ​​ന​​ർ​​ജി, പൊ​​തു​​മേ​​ഖ​​ല റി​​ഫൈ​​ന​​റി​​ക​​ളാ​​യ ഇ​​ന്ത്യ​​ൻ ഓ​​യി​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ, ഭാ​​ര​​ത് പെ​​ട്രോ​​ളി​​യം കോ​​ർ​​പ​​റേ​​ഷ​​ൻ എ​​ന്നി​​വ​​യി​​ൽ ഒ​​തു​​ങ്ങാ​​നാ​​ണ് സാ​​ധ്യ​​ത​​യെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ണ്ട്.

പ്ര​​തി​​ദി​​നം നാ​​ലു ല​​ക്ഷം ബാ​​ര​​ൽ ശു​​ദ്ധീ​​ക​​ര​​ണ​​ശേ​​ഷി​​യു​​ള്ള ന​​യാ​​ര എ​​ന​​ർ​​ജി ആ​​യി​​രി​​ക്കും ജ​​നു​​വ​​രി​​യി​​ൽ റ​​ഷ്യ​​ൻ അ​​സം​​സ്കൃ​​ത എ​​ണ്ണ​​യു​​ടെ പ്ര​​ധാ​​ന ഇ​​ന്ത്യ​​ൻ വാ​​ങ്ങ​​ലു​​കാ​​ർ. ന​​യാ​​ര​​യി​​ൽ റ​​ഷ്യ​​ൻ ക​​ന്പ​​നി​​യാ​​യ റോ​​സ്നെ​​ഫെ​​റ്റി​​ന് പ​​ങ്കാ​​ളി​​ത്ത​​മു​​ണ്ട്.

International

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കൻ റഷ്യ-അമേരിക്ക പുതിയ പദ്ധതി

കീ​​​വ്: യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​യി റ​​​ഷ്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും പു​​​തി​​​യ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. യു​​​ക്രെ​​​യ്ൻ സേ​​​ന​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഭൂ​​​മികൂ​​​ടി റ​​​ഷ്യ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം പ​​​ദ്ധ​​​തി​​​യി​​​ലു​​​ണ്ട്. യു​​​ക്രെ​​​യ്ൻ സേ​​​ന​​​യു​​​ടെ വ​​​ലി​​​പ്പം കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് മ​​​റ്റൊ​​​രു നി​​​ർ​​​ദേ​​​ശം.

പ​​​ദ്ധ​​​തി ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​ർ​​​മി സെ​​​ക്ര​​​ട്ട​​​റി ഡാ​​​ൻ ഡ്രി​​​സ്കോ​​​ളി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സൈ​​​നി​​​കസം​​​ഘം ബു​​​ധ​​​നാ​​​ഴ്ച യു​​​ക്രെ​​​യ്നി​​​ലെ​​​ത്തി. ഇ​​​ന്ന​​​ലെ യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി​​​യു​​​മാ​​​യി സം​​​ഘം ച​​​ർ​​​ച്ച ന​​​ട​​​ത്തി.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി സ്റ്റീ​​​വ് വി​​​റ്റ്കോ​​​ഫും റ​​​ഷ്യ​​​യു​​​ടെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി കി​​​റി​​​ൾ ദി​​​മി​​​ത്രി​​​യേ​​​വും ചേ​​​ർ​​​ന്നാ​​​ണ് പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. അ​​​മേ​​​രി​​​ക്ക​​​യോ റ​​​ഷ്യ​​​യോ ഇ​​​ക്കാ​​​ര്യം ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല സ​​​മാ​​​ധാ​​​ന​​​ത്തി​​​ന് ഇ​​​രുകൂ​​​ട്ട​​​രും വി​​​ട്ടു​​​വീ​​​ഴ്ച​​​യ്ക്കു ത​​​യാ​​​റാ​​​കേ​​​ണ്ടിവ​​​രു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

അ​​​മേ​​​രി​​​ക്ക​​​യും റ​​​ഷ്യ​​​യും ചേ​​​ർ​​​ന്ന് പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യ​​​തി​​​ൽ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ എ​​​തി​​​ർ​​​പ്പ് പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. ഏ​​​തു പ​​​ദ്ധ​​​തി​​​യും ന​​​ട​​​പ്പാ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ യു​​​ക്രെ​​​യ്നെ​​​യും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നെ​​​യും ച​​​ർ​​​ച്ച​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ വി​​​ദേ​​​ശ​​​ന​​​യ മേ​​​ധാ​​​വി കാ​​​യാ ക​​​ല്ലാ​​​സ് പ​​​റ​​​ഞ്ഞു. റ​​​ഷ്യ​​​യോ​​​ട് അ​​​ടി​​​യ​​​റ​​​വു പ​​​റ​​​യാ​​​ൻ യു​​​ക്രെ​​​യ്ൻ ത​​​യാ​​​റ​​​ല്ലെ​​​ന്ന് ഫ്ര​​​ഞ്ച് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഷോ​​​ൺ നോ​​​യ​​​ൽ ബാ​​​ര​​​റ്റും പ​​​റ​​​ഞ്ഞു.

യു​​​ദ്ധ​​​കാര്യങ്ങളും വെ​​​ടി​​​നി​​​ർ​​​ത്ത​​​ലും ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ സം​​​ഘം എ​​​ത്തി​​​യ​​​തെ​​​ന്ന് യു​​​ക്രെ​​​യ്ൻ വൃ​​​ത്ത​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി. നി​​​ല​​​വി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ൽ ന​​​ട​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്തു​​​വ​​​ച്ച് യു​​​ദ്ധം നി​​​ർ​​​ത്താ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി ട്രം​​​പി​​​നോ​​​ട് സ​​​മ്മ​​​തി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്നും വൃ​​​ത്ത​​​ങ്ങ​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up